Valiya Kulangara Masjid

കേരളത്തിലെ അതിപുരാതനമായ മത വൈജ്ഞാനിക കേന്ദ്രമായിരുന്നു താനൂര്‍ വലിയ കുളങ്ങര പള്ളി. ഈജിപ്ത്, യമന്‍, ഹളര്‍ മൗത് തുടങ്ങിയ വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് പോലും ഉന്നത പണ്ഡിതന്മാര്‍ വിജ്ഞാനം പകരാനും നുകരാനും ഇവടെ എത്തിയിരുന്നു. എട്ട് ശതകങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവടെ ദര്‍സ് ആരംഭിച്ചിരുന്നു.

ഹി. 675 – ല്‍ ദര്‍സ് തുടങ്ങിയ ശൈഖുല്‍ ഇമാം മുഹമ്മദ്‌ അബ്ദുല്ലാ ഹില്‍ ഹള്റമിയായിരുന്നു പള്ളിയിലെ ആദ്യത്തെ മുഫ്തിയും മുദരിസും. വെളിയങ്കോട് ഉമര്‍ ഖാസി 1237 അവുകോയ മുസ്ലിയാര്‍ 1265 അശൈഖ് അബ്ദുല്‍ റഹിമാന്‍ നഖ് ഷ ബന്തി (ഹി. 1293) യുസുഫുല്‍ ഫ് ളഫറി, പരീകുട്ടി മുസ്ലിയാര്‍, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ തുടങ്ങിയ സ്വാതികരായ പണ്ഡിത പ്രതിഭകള്‍ ഈ പള്ളിയില്‍ ദര്‍സ് നടത്തിയിരുന്നു.

കുതുബുഖാന: അത്യപൂര്‍വ്വവും അമൂല്യവുമായ പ്രമുഖരുടെ കിതാബുകള്‍ ഉള്‍കൊള്ളുന്നതാണ് ഇവുടത്തെ കുതുബുഖാന. വൈജ്ഞാനിക രംഗത്തെ അത്ഭുത പ്രതിഭാസങ്ങളായ ജവാഹിറുല്‍ ഖംസാ (പഞ്ചരത്നങ്ങള്‍) എന്ന അത്യുന്നതമായ ഗ്രന്ഥം ഈ കുതുബുഖാനയിലുണ്ട്. വ്യത്യസ്തമായ അഞ്ചു വിഷയങ്ങള്‍ ഉള്‍കൊള്ളുന്നത് കൊണ്ടാണ് ഈ ഗ്രന്ഥത്തിന് പ്രസ്തുത പേര്‍ സിദ്ധിച്ചത്. സ്വര്‍ഫ്, നഹ് വ്, ഫിഖ് ഹ്, അറൂള (കാവ്യശാസ്ത്രം) അഖീദ: എന്നീ വിഷയങ്ങള്‍ ഈ ഗ്രന്ഥത്തിന്റെ ഓരോ താളിലും ഉള്‍കൊള്ളുന്നു എന്നതാണ് ഏറെ ആശ്ചര്യ ജനകം. വ്യത്യസ്ത ദിശകളിലൂടെ വായിച്ചാല്‍ വിവിധ വിഷയങ്ങളായിരിക്കും; കൂടാതെ ഇംദാദ്, റൌള, തുഹ്ഫ് ഖാമൂസ് തുടങ്ങിയ അനവധി ഗ്രന്ഥങ്ങളുടെ കയ്യെഴുത്ത് പ്രതിയും ഈ കുതുബുഖാനയെ ധന്യമാക്കുന്നു. .


View More

Arabic College

മുസ്ലിം കൈരളിയുടെ പരമോന്നത പണ്ഡിത സഭ "സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ" നടത്തുന്ന പ്രമുഖ സ്ഥാപനമാണ്‌ 1924 - ല്‍ മൗലാന പാങ്ങില്‍ അഹ് മദ് കുട്ടി മുസ്ലിയാര്‍ സ്ഥാപിച്ച താനൂര്‍ "ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജ്."

HSM School

ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജ് കമ്മറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സഹസ്ഥാപനമാണ്‌ "H.S.M. English & Malayalam Higher Secondary School" താനൂരിന്റെ ധൈഷണിക പുരോഗതിയുടെ മുഖ്യ ചാലക ശക്തിയായ ഈ വിദ്യാലയം 1994 മാര്‍ച്ച് 30 ന് ആണ് പ്രവര്‍ത്തനം ആരംഭിച്ചത്.

College Managing Committee Message

Stumptown polaroid skateboard single-origin coffee. Farm-to-table Vice authentic Truffaut put a bird on it, pug ethical tousled photo booth gluten-free cliche bicycle rights four dollar toast single-origin coffee taxidermy.

Sayyid Haidarali Shihab Thangal

President

Stumptown polaroid skateboard single-origin coffee. Farm-to-table Vice authentic Truffaut put a bird on it, pug ethical tousled photo booth gluten-free cliche bicycle rights four dollar toast single-origin coffee taxidermy.

Shaikhuna Cherussery Zainudheen Musliyar

Manager

Latest News

  • 2016-06-08

gfddsfd dfsgdsg

dfdsfds dsffds dsff


  • 0000-00-00

gfd gfhg fgfd fdgdf

fdgdfg


View More