Valiya Kulangara Masjid

കേരളത്തിലെ അതിപുരാതനമായ മത വൈജ്ഞാനിക കേന്ദ്രമായിരുന്നു താനൂര്‍ വലിയ കുളങ്ങര പള്ളി. ഈജിപ്ത്, യമന്‍, ഹളര്‍ മൗത് തുടങ്ങിയ വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് പോലും ഉന്നത പണ്ഡിതന്മാര്‍ വിജ്ഞാനം പകരാനും നുകരാനും ഇവടെ എത്തിയിരുന്നു. എട്ട് ശതകങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവടെ ദര്‍സ് ആരംഭിച്ചിരുന്നു.

ഹി. 675 – ല്‍ ദര്‍സ് തുടങ്ങിയ ശൈഖുല്‍ ഇമാം മുഹമ്മദ്‌ അബ്ദുല്ലാ ഹില്‍ ഹള്റമിയായിരുന്നു പള്ളിയിലെ ആദ്യത്തെ മുഫ്തിയും മുദരിസും. വെളിയങ്കോട് ഉമര്‍ ഖാസി 1237 അവുകോയ മുസ്ലിയാര്‍ 1265 അശൈഖ് അബ്ദുല്‍ റഹിമാന്‍ നഖ് ഷ ബന്തി (ഹി. 1293) യുസുഫുല്‍ ഫ് ളഫറി, പരീകുട്ടി മുസ്ലിയാര്‍, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ തുടങ്ങിയ സ്വാതികരായ പണ്ഡിത പ്രതിഭകള്‍ ഈ പള്ളിയില്‍ ദര്‍സ് നടത്തിയിരുന്നു.

കുതുബുഖാന: അത്യപൂര്‍വ്വവും അമൂല്യവുമായ പ്രമുഖരുടെ കിതാബുകള്‍ ഉള്‍കൊള്ളുന്നതാണ് ഇവുടത്തെ കുതുബുഖാന. വൈജ്ഞാനിക രംഗത്തെ അത്ഭുത പ്രതിഭാസങ്ങളായ ജവാഹിറുല്‍ ഖംസാ (പഞ്ചരത്നങ്ങള്‍) എന്ന അത്യുന്നതമായ ഗ്രന്ഥം ഈ കുതുബുഖാനയിലുണ്ട്. വ്യത്യസ്തമായ അഞ്ചു വിഷയങ്ങള്‍ ഉള്‍കൊള്ളുന്നത് കൊണ്ടാണ് ഈ ഗ്രന്ഥത്തിന് പ്രസ്തുത പേര്‍ സിദ്ധിച്ചത്. സ്വര്‍ഫ്, നഹ് വ്, ഫിഖ് ഹ്, അറൂള (കാവ്യശാസ്ത്രം) അഖീദ: എന്നീ വിഷയങ്ങള്‍ ഈ ഗ്രന്ഥത്തിന്റെ ഓരോ താളിലും ഉള്‍കൊള്ളുന്നു എന്നതാണ് ഏറെ ആശ്ചര്യ ജനകം. വ്യത്യസ്ത ദിശകളിലൂടെ വായിച്ചാല്‍ വിവിധ വിഷയങ്ങളായിരിക്കും; കൂടാതെ ഇംദാദ്, റൌള, തുഹ്ഫ് ഖാമൂസ് തുടങ്ങിയ അനവധി ഗ്രന്ഥങ്ങളുടെ കയ്യെഴുത്ത് പ്രതിയും ഈ കുതുബുഖാനയെ ധന്യമാക്കുന്നു.

പല ഗ്രന്ഥങ്ങളും സ്വര്‍ണ ലിപിയിലാണ്‌ എഴുതപ്പെട്ടിട്ടുള്ളത്. ഒട്ടകത്തിന്റെ തോല്‍കൊണ്ട് പുറംചട്ട തയ്യാറാക്കിയ പല ഗ്രന്ഥങ്ങളും ഈ ശേഖരണത്തിലുണ്ട്. കൂടാതെ ഹനഫി മദ്ഹബിന്റെ ആധികാരിക ഗ്രന്ഥമായ ഫതാവേ ആലംഗീരി യുടെ 6 വാളിയങ്ങളും കുതുബുഖാനയിലുണ്ട്. പല ഗ്രന്ഥങ്ങളും ആയിരത്തിലധികം പഴക്കമുള്ളവയാണ്. പല പ്രമുഖ പണ്ഡിതന്മാരും ഇവിടെ റഫറന്‍സിനായി എത്താറുണ്ട്.

ISLAHUL ULOOM ARABIC COLLEGE

മുസ്ലിം കൈരളിയുടെ പരമോന്നത പണ്ഡിത സഭ “സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ” നടത്തുന്ന പ്രമുഖ സ്ഥാപനമാണ്‌ 1924 – ല്‍ മൗലാന പാങ്ങില്‍ അഹ് മദ് കുട്ടി മുസ്ലിയാര്‍ സ്ഥാപിച്ച താനൂര് “ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജ്.”

ആഗോള ഇസ്ലാമിക പ്രബോധനമെന്ന മഹിത ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഈ മത കലാലയത്തില്‍ ഇസ്ലാമിക വിജ്ഞാനീയങ്ങള്‍ക്ക് പുറമേ, പ്രസ്തുത ലക്ഷ്യ പൂര്‍ത്തീകരണത്തിന് പ്രാപ്തരാക്കും വിതം ഭൗതിക വിഷയങ്ങളും അറബി, ഉറുദു, ഇംഗ്ലിഷ് മുതലായ ആഗോള ഭാഷകളും അഭ്യസിക്കപ്പെടുന്നു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ പ്രധാന സ്ഥാപനങ്ങളിലൊന്നാണിത്. വൈശിഷ്ടവും വൈവിധ്യവുമാര്‍ന്ന വിജ്ഞാനങ്ങള്‍ നുകരാന്‍ 250 ഓളം വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തില്‍ താമസിച്ചു പഠിച്ചു കൊണ്ടിരിക്കുന്നു. പുരോഗതി ഉന്നം വച്ച് ഊര്‍ജ്ജസ്സ്വലതയോടെ സ്ഥാപനം പ്രയാണം തുടരുന്നു.

H.S.M. ENGLISH & MALAYALAM MEDIUM HIGHER SECONDARY SCHOOL

ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജ് കമ്മറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സഹസ്ഥാപനമാണ്‌ “H.S.M. English & Malayalam Higher Secondary School” താനൂരിന്റെ ധൈഷണിക പുരോഗതിയുടെ മുഖ്യ ചാലക ശക്തിയായ ഈ വിദ്യാലയം 1994 മാര്‍ച്ച് 30 ന് ആണ് പ്രവര്‍ത്തനം ആരംഭിച്ചത്.

തികഞ്ഞ ദീനി ചുറ്റുപാടില്‍ തന്നെ ഉന്നത വിദ്യാഭ്യാസം നേടാന്‍ വഴിയൊരുക്കിയത് ഈ സ്ഥാപനത്തിന്റെ മാറ്റ് കൂട്ടുന്നു. SSLC പോലോത്ത ഉന്നത പരീക്ഷകളില്‍ മിന്നും വിജയം നേടി സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ വിരളം സ്ഥാപനങ്ങളിലൊന്നാണിത്. അനിതരസാധാരണമായ വിദ്യാര്‍ത്ഥി ബാഹുല്യം ഈ സ്ഥാപനത്തിന്റെ മികവിന്റെ മകുടോദാഹരണമാണ്.

ORPHANAGE

ഗതിയില്ലാതലയുന്ന അശരണരായ വിദ്യാര്‍ത്ഥികളുടെ ആശാ കേന്ദ്രമാണ് ഈ അനാഥ മന്ദിരം. സാംക്രമിക രോഗങ്ങളാല്‍ ഉറ്റവരും, ഉടയവരും നഷ്ടപ്പെട്ട അനാഥരുടെ പുനരധിവാസം കാര്യക്ഷമമാക്കാന്‍ ഈ യത്തീംഖാനക്കായിട്ടുണ്ട്.

150 – ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിച്ചു കൊണ്ടിരുന്ന “servant of India society” യില്‍ നിന്ന്‍ മുസ്ലിം വിദ്യാര്‍ത്ഥികളെ മാത്രം തിരഞ്ഞെടുത്ത് 1994 ല്‍ ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജിലായിരുന്നു യത്തീംഖാനയുടെ തുടക്കം.

ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജിന്റെ ജനറല്‍ സെക്രടറിയായ സി. കെ. എം. ബാവുട്ടി ഹാജിയുടെ കുടുംബ സ്വത്തില്‍ കര്‍ണാടക മുന്‍ മന്ത്രിയായിരുന്ന നസീര്‍ അഹ്മദ് സാഹിബ് നിര്‍മ്മിച്ചു നല്‍കിയ പുതിയ കെട്ടിടത്തിലാണ് ഈ യത്തീംഖാന പ്രവര്‍ത്തിക്കുന്നത്.

14-02-2005 ന് പാണക്കാട് സയ്യിദ് ഉമര്‍ അലി ശിഹാബ് തങ്ങള്‍ പുതിയ കേട്ടിടോദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഇന്ന് 25 ഓളം വിദ്യാര്‍ത്ഥികള്‍ ഇവടെ പഠനം നടത്തിക്കൊണ്ടിരിക്കുന്നു ഒപ്പം HSM സ്കൂളില്‍ ഭൗതിക പഠനം നടത്താനും അവര്‍ക്കവസരമുണ്ട്.

ഭാരവാഹികള്‍

President
Manager
Vice – President Vice – President General Secretary
Sayyid Hyderali Shihab Thangal Cherussery Zainuddeen Musliyar SM Jifri Thangal Kottumala Bappu Musliyar C.K.M. Bavutty Haji
Join-Secretary Join-Secretary Treasurer Principal Vice – Principal
C.O. Abubacker Haji P.P. Moidutty Haji U. Shafi Haji C.M. Abdul Samad Faizi Abdul Rasheed Faizi